പ്രധാനമന്ത്രി സംസാരിക്കേണ്ടത് ക‍ർഷകരോടാണ്, സിനിമാ താരങ്ങളോടല്ല; നരേന്ദ്ര മോദിയെ കടന്നാക്രമിച്ച്‌ പ്രിയങ്കാ ഗാന്ധി

single-img
24 April 2019

പ്രധാനമന്ത്രിക്കെതിരെ രൂക്ഷവിമ‍ർശനവുമായി എഐസിസി അധ്യക്ഷ പ്രിയങ്ക ഗാന്ധി. പ്രധാനമന്ത്രി സംസാരിക്കേണ്ടത് ക‍ർഷകരോടാണെന്നും സിനിമാ താരങ്ങളോടല്ലെന്നും പ്രിയങ്ക പറഞ്ഞു. കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയും നടൻ അക്ഷയ് കുമാറുമായി നടന്ന അഭിമുഖത്തിൽ വിമ‍ർശനവുമായി രൺദീപ് സിംങ് സുർജേവാലയും രംഗത്തെത്തി. രാഷ്ടീയത്തിൽ പരാജയമായ മോദി സിനിമാ അഭിനയത്തിന് തയ്യാറെടുക്കുന്നുവെന്നായിരുന്നു സുർജേവാലയുടെ പ്രതികരണം.

സോഷ്യൽ മീഡിയകൾ/ മാധ്യമങ്ങൾ തന്നെ വിലയിരുത്തുന്നത് നിരീക്ഷിക്കാറുണ്ടെന്നും ചെലവിനുള്ള പൈസ ഇപ്പോഴും അമ്മയാണ് നൽകാറുള്ളതെന്നും മോദി അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. താൻ ഒരിക്കലും നാല് മണിക്കൂറിൽ കൂടുതൽ സമയം ഉറങ്ങാറില്ലെന്നും കൂടുതൽ സമയം ഉറങ്ങണമെന്ന് പലരും തന്നോട് പറഞ്ഞിട്ടുണ്ടെന്നും മോദി അഭിമുഖത്തിൽ പറഞ്ഞു. രാഷ്ട്രീയത്തിൽ നിന്നും വിരമിക്കലിനെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും വിരമിക്കേണ്ടിവരുമ്പോൾ എന്തെങ്കിലും ഒരു ഉദ്യമം ഏറ്റെടുക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.