മഴ..ചായ..ജോണ്‍സണ്‍ മാഷ്..; ‘ഒരു യമണ്ടൻ പ്രേമകഥ’ യുടെ പുത്തൻ ടീസറും ഹിറ്റ്

single-img
24 April 2019

യുവതാരം ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ഒരു യമണ്ടൻ പ്രേമകഥയിലെ രണ്ടാമത്തെ ടീസര്‍ എത്തി. ഈ ടീസര്‍ ജോണ്‍സണ്‍ മാസ്റ്റര്‍ക്ക് സമര്‍പ്പിക്കുന്നു എന്ന തലക്കെട്ടോടെയാണ് ദുല്‍ഖര്‍ തന്‍റെ ഫേസ് ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. നാളെയാണ് ചിത്രത്തിന്‍റെ റിലീസ്.

നവാഗതനായ ബി.സി നൗഫൽ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. അമർ അക്ബർ അന്തോണിയും കട്ടപ്പനയിലെ ഋത്വിക്ക് റോഷനും തിരക്കഥയും സംഭാഷണവുമൊരുക്കിയ വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോര്‍ജ്ജും വീണ്ടും ഒരുമിച്ച് തിരക്കഥയൊരുക്കുന്ന ചിത്രം കൂടിയാണ് ഒരു യമണ്ടന്‍ പ്രേമകഥ. സംയുക്ത മേനോനും നിഖില വിമലുമാണ് ചിത്രത്തിലെ നായികമാര്‍.

ദുല്‍ഖറിനൊപ്പം സൗബിന്‍ ഷാഹിര്‍, സലീം കുമാര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, വിഷ്ണു ഉണ്ണികൃഷ്ണന്‍, രമേഷ് പിഷാരടി തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഒരിടവേളക്ക് ശേഷം ദുല്‍ഖര്‍ മലയാളത്തില്‍ നായകനായി പുറത്തിറങ്ങുന്ന ചിത്രം എന്ന പ്രത്യേകതയുമായാണ് ഒരു യമണ്ടന്‍ പ്രേമകഥ പ്രേക്ഷകരിലേക്കെത്തുന്നത്.