Kerala

ന്യൂനപക്ഷ മേഖലയില്‍ മതവിദ്വേഷം വളര്‍ത്തുന്ന രീതിയില്‍ തോമസ് ഐസക്കും കെ ടി ജലീലും പ്രചരണം നടത്തി: എൻ കെ പ്രേമചന്ദ്രൻ

എല്‍ഡിഎഫ് മന്ത്രിമാരായ തോമസ് ഐസക്ക് കെ ടി ജലീല്‍ എന്നിവര്‍ക്കെതിരെ കൊല്ലത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍ കെ പ്രേമചന്ദ്രന്‍ രംഗത്ത്. ഇവർ ന്യൂനപക്ഷ മേഖലയില്‍ മതവിദ്വേഷം വളര്‍ത്തുന്ന രീതിയില്‍ ഇരുവരും പ്രചാരണം നടത്തിയെന്നാണ്  പ്രേമചന്ദ്രന്‍ ആരോപിച്ചത്.

ആര്‍എസ്പിയെ പിളര്‍ത്താതിരുന്നത് പകയ്ക്ക് കാരണമായെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു. സിപിഎം വ്യക്തിപരമായി തന്നെ വേട്ടയാടുകയാണ്.  ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാടറിഞ്ഞ ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നും പ്രേമചന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.

കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അധിക്ഷേപിച്ച് തന്നെയും കോണ്‍ഗ്രസിനെയും തെറ്റിപ്പിച്ച് മുതലെടുപ്പിന് തോമസ് ഐസക്ക് ശ്രമിക്കുന്നതായി പ്രേമചന്ദ്രന്‍ കഴിഞ്ഞദിവസം ആരോപിച്ചിരുന്നു.