ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം നീട്ടിവച്ചു

single-img
24 April 2019

ഈ വര്‍ഷത്തെ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുന്നത് നീട്ടിവച്ചു.  തെരഞ്ഞെടുപ്പു പ്രക്രിയ പൂര്‍ത്തിയായ ശേഷമേ പ്രഖ്യാപിക്കൂവെന്ന് അധികൃതര്‍ അറിയിച്ചു.

മാതകൃകാ പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാലാണ് അവാര്‍ഡ് പ്രഖ്യാപനം നീട്ടിവച്ചത്. ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ക്കൊപ്പം ഏറ്റവും ചലച്ചിത്ര സൗഹൃദപരമായ സംസ്ഥാനത്തിനും അവാര്‍ഡ് നല്‍കുന്നുണ്ട്.

തെരഞ്ഞെടുപ്പു നടക്കുന്നതിനിടെ ഏതെങ്കിലും സംസ്ഥാനത്തിന് അവാര്‍ഡ് നല്‍കുന്നത് പെരുമാറ്റച്ചട്ട ലംഘനം ആവുമെന്നതിനാലാണ് പ്രഖ്യാപനം മാറ്റുന്നത്. പെരുമാറ്റച്ചട്ടം പിന്‍വലിച്ചതിനു ശേഷമാവും പുരസ്‌കാര പ്രഖ്യാപനം നടക്കുക.