സൈന്യത്തിൽ ചേരാൻ ആഗ്രഹിച്ചു; ആഗ്രഹിക്കാതെ പ്രധാനമന്ത്രിയായി: നരേന്ദ്രമോദി

single-img
24 April 2019

കുട്ടിക്കാലത്ത് സൈ​ന്യ​ത്തി​ൽ ചേ​ര​ണ​മെ​ന്നാ​യി​രു​ന്നു ത​ന്‍റെ ആ​ഗ്ര​ഹ​മെ​ന്നും എന്നാൽ പ്രധാനമന്ത്രിയാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും നരേന്ദ്രമോദി. ന​ട​ൻ അ​ക്ഷ​യ് കു​മാ​റു​മാ​യു​ള്ള അ​ഭി​മു​ഖ​ത്തി​ലാ​ണ് മോ​ദി മ​ന​സു​തു​റ​ന്ന​ത്. ഒ​ന്ന​ര മ​ണി​ക്കൂ​ർ നീ​ണ്ട അ​ഭി​മു​ഖ​ത്തി​ൽ ജീ​വി​ത​ത്തി​ന്‍റെ വി​വി​ധ ഘ​ട്ട​ങ്ങ​ളാ​ണ് പ്ര​ധാ​ന​മ​ന്ത്രി പ​ങ്കു​വെ​ച്ച​ത്.

രാ​മ​കൃ​ഷ്ണ മി​ഷ​ൻ സ്വാ​ധീ​നി​ച്ചെ​ന്നും മോ​ദി പ​റ​ഞ്ഞു. രാ​ഷ്ട്രീ​യ​ത്തി​ന് അ​പ്പു​റ​ത്ത് ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ സം​സാ​രി​ക്കു​ന്ന​തി​ൽ സ​ന്തോ​ഷ​മെ​ന്ന് ന​രേ​ന്ദ്ര മോ​ദി പ​റ​ഞ്ഞു. ചെ​റു​പ്രാ​യ​ത്തി​ൽ ത​ന്നെ കു​ടും​ബം വി​ട്ട് പോ​കേ​ണ്ടി വ​ന്നു. ഇ​പ്പോ​ൾ ത​നി​ക്കൊ​പ്പം ക​ഴി​യാ​ൻ അ​മ്മ​യെ ക്ഷ​ണി​ച്ചാ​ലും വ​രി​ല്ലെന്നും  മോദി അഭിമുഖത്തിൽ പറഞ്ഞു. ഗ്രാ​മ​ത്തി​ൽ ത​ന്നെ ജീ​വി​ക്കാ​നാ​ണ് അ​മ്മ ആ​ഗ്ര​ഹി​ക്കു​ന്ന​ത്. ത​നി​ക്കും അ​മ്മ​യ്ക്കൊ​പ്പം ചെ​ല​വ​ഴി​ക്കാ​ൻ സ​മ​യം കി​ട്ടാ​റി​ല്ലെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

പ്ര​ധാ​ന​മ​ന്ത്രി ഒ​രു സാ​ധാ​ര​ണ മ​നു​ഷ്യ​നാ​യി​രി​ക്ക​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​ത്. താ​ൻ വ​ള​ർ​ന്നു​വ​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ത​നി​ക്കൊ​രു ചെ​റി​യ ജോ​ലി ല​ഭി​ച്ചാ​ൽ പോ​ലും അ​മ്മ അ​യ​ൽ​ക്കാ​ർ​ക്ക് ല​ഡു വി​ത​ര​ണം ന​ട​ത്തു​മാ​യി​രു​ന്നു​വെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. വി​ര​മി​ക്കു​ന്ന​തി​നെ കു​റി​ച്ച് ഒ​രി​ക്ക​ലും ചി​ന്തി​ച്ചി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ന്നു.

പലരെയും അത്ഭുതപ്പെടുത്തിയ കാര്യമാണ് താ​ൻ ഒ​രി​ക്ക​ലും ദേ​ഷ്യ​പ്പെ​ടാ​റി​ല്ല എന്നുള്ളത്. ദേ​ഷ്യം പോ​ലു​ള്ള വി​കാ​ര​ങ്ങ​ൾ നി​ഷേ​ധാ​ത്മ​ക​ത പ്ര​ച​രി​പ്പി​ക്കാ​ൻ കാ​ര​ണ​മാ​കും. ദേ​ഷ്യം വ​രു​മ്പോ​ൾ ഒ​രു പേ​പ്പ​റി​ൽ എ​ഴു​തി​വെ​ക്കും. തെ​റ്റു​ക​ളെ തി​രു​ത്താ​ൻ ഇ​ക്കാ​ര്യം സ​ഹാ​യി​ച്ചി​ട്ടു​ണ്ട്. താ​ൻ ഭ​യ​ങ്ക​ര ക​ർ​ക്ക​ശ​ക്കാ​ര​നെ​ന്ന​ത് ശ​രി​യ​ല്ലെ​ന്നും മോ​ദി പ​റ​ഞ്ഞു.

താൻ ആ​ദ്യ​മാ​യി എം​എ​ൽ​എ ആ​കു​മ്പോ​ൾ സ്വ​ന്ത​മാ​യി ബാ​ങ്ക് അ​ക്കൗ​ണ്ട് പോ​ലും ഇ​ല്ലാ​യി​രു​ന്നുവെന്നും എന്നാൽ ഇന്ന് സ്വ​ന്തം അ​ക്കൗ​ണ്ടി​ൽ നി​ന്ന് ജീ​വ​ന​ക്കാ​ർ​ക്കൊ​ക്കെ പ​ണം ന​ൽ​കാ​റു​ണ്ടെ​ന്നും പ്ര​ധാ​ന​മ​ന്ത്രി വ്യക്തമാക്കി.