ശ്രീനിവാസനും മകൻ ധ്യാനും ആദ്യമായി ഒന്നിക്കുന്ന കുട്ടിമാമയുടെ ട്രെയിലർ ഇന്ന് ഏഴ് മണിക്ക് നടൻ പൃഥ്വിരാജിന്റെ ഫേസ്ബുക് പേജിലൂടെ റിലീസാകും

single-img
24 April 2019

ശ്രീനിവാസനും മകൻ ധ്യാനും ആദ്യമായി ഒന്നിക്കുന്ന ‘കുട്ടിമാമ’ എന്ന ചിത്രത്തിന്റെ ട്രെയിലർ ഇന്ന് ഏഴ് മണിക്ക് നടൻ പൃഥ്വിരാജിന്റെ ഫേസ്ബുക് പേജിലൂടെ റിലീസാകും. വിഎം വിനു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മീര വാസുദേവും, ദുര്‍ഗ്ഗ കൃഷ്ണയുമാണ് നായികമാർ.

മനാഫാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. വിഎം വിനുവിന്റെ മകന്‍ വരുണിന്‍റേതാണ് ഛായാഗ്രഹണം. സംഗീത സംവിധായകന്‍ രാജാമണിയുടെ മകന്‍ അച്ചു രാജാമണിയാണ് ചിത്രത്തിനായി സംഗീതവും പശ്ചാത്തലസംഗീതവും ഒരുക്കുന്നത്. ഒരു ഫാമിലി എന്‍റര്‍ടെയ്നറായി ഒരുങ്ങുന്ന ചിത്രത്തിൽ വിശാഖ്, നിര്‍മ്മല്‍ പാലാഴി, മഞ്ജു പത്രോസ്, പ്രേംകുമാര്‍, കലിംഗ ശശി, വിനോദ്, കക്ക രവി, കലാഭവന്‍ റഹ്മാന്‍, സയന, സന്തോഷ് കീഴാറ്റൂര്‍ തുടങ്ങി നിരവധി താരങ്ങള്‍ അഭിനയിക്കുന്നുണ്ട്.

ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. നടൻ ദിലീപായിരുന്നു ഫേസ്ബുക്കിലൂടെ ഫസ്റ്റ്‍ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയിരുന്നത്.

ബ്ലെസ്സി ചിത്രമായ തന്മാത്രയിൽ മോഹൻലാലിന്‍റെ ഭാര്യയായി അഭിനയിച്ചിരുന്ന മീര വാസുദേവിന്റെ തിരിച്ചു വരവ് കൂടിയാണ് ചിത്രം.