ബിജെപി എംപി ഉദിത് രാജ് കോൺഗ്രസിൽ ചേർന്നു

single-img
24 April 2019

ബി​ജെ​പി എം​പി ഉ​ദി​ത് രാ​ജ് കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്നു. കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് ഡ​ൽ‌​ഹി​യി​ൽ നി​ന്നു​ള്ള ബിജെപി എംപി കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്ന​ത്. രാ​ഹു​ല്‍​ഗാ​ന്ധി​ക്കൊ​പ്പം ഉ​ദി​ത് രാ​ജ് നി​ല്‍​ക്കു​ന്ന​തി​ന്‍റെ ചി​ത്രം കോ​ണ്‍​ഗ്ര​സ് ട്വീ​റ്റ് ചെ​യ്തി​ട്ടു​ണ്ട്.

ഡ​ൽ​ഹി നോ​ർ​ത്ത് വെ​സ്റ്റ് എം​പി​യാ​യ ഉ​ദി​ത് രാ​ജി​ന് ബി​ജെ​പി ഇ​ത്ത​വ​ണ സീ​റ്റ് നി​ഷേ​ധി​ച്ചി​രു​ന്നു. പ​ഞ്ചാ​ബി ഗാ​യ​ക​ന്‍ ഹാ​ന്‍​സ് രാ​ജ് ഹാ​ന്‍​സി​നെ​യാ​ണ് ബി​ജെ​പി സ്ഥാ​നാ​ര്‍​ത്ഥി​യാ​ക്കി​യ​ത്. ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ഉ​ദി​ത് രാ​ജ് ബി​ജെ​പി വി​ട്ട​ത്.