ഹിന്ദുവിന് ഒരിക്കലും തീവ്രവാദിയാക്കാൻ കഴിയില്ല: അമിത് ഷാ

single-img
24 April 2019

ഹിന്ദുവിന് ഒരിക്കലും തീവ്രവാദിയാക്കാൻ കഴിയില്ലെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. മ​ലേ​ഗാ​വ് സ്ഫോ​ട​ന​ക്കേ​സ് പ്ര​തി​യും തീ​വ്ര ഹി​ന്ദു​ത്വ​വാ​ദി​യു​മാ​യ പ്ര​ജ്ഞാ സിം​ഗ് ഠാ​ക്കൂ​റി​നെ​തി​രാ​യ ആ​രോ​പ​ണ​ങ്ങ​ളെ പ്ര​തി​രോ​ധി​ച്ചാണ് ബി​ജെ​പി അ​ധ്യ​ക്ഷ​ൻ രംഗത്തെത്തിയത്.

​ഒ​രു ഹി​ന്ദു​വി​ന് ഒ​രി​ക്ക​ലും തീ​വ്ര​വാ​ദി​യാ​കാ​ൻ ക​ഴി​യി​ല്ലെ​ന്നും പ്ര​ജ്ഞ​യ്ക്കെ​തി​രേ ക​ള്ള​ക്കു​റ്റ​ങ്ങ​ളാ​ണു ചു​മ​ത്തി​യ​തെ​ന്നും അ​മി​ത് ഷാ ​പ​റ​ഞ്ഞു.പ്ര​ജ്ഞ​യെ ഭോ​പ്പാ​ലി​ൽ സ്ഥാ​നാ​ർ​ഥി​യാ​ക്കി​യ​ത് ശ​രി​യാ​യ തീ​രു​മാ​ന​മാ​ണെ​ന്നും അമിത് ഷാ പറഞ്ഞു. ഹി​ന്ദു ഭീ​ക​ര​ത എ​ന്ന വാ​ദ​മു​യ​ർ​ത്തു​ന്ന​വ​ർ വോ​ട്ട് ബാ​ങ്ക് രാ​ഷ്ട്രീ​യ​മാ​ണു ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും അദ്ദേഹം കു​റ്റ​പ്പെ​ടു​ത്തി.

പ്ര​ജ്ഞ​യെ പ്ര​തി​യാ​ക്കി​യ​തി​ലൂ​ടെ യ​ഥാ​ർ​ഥ കു​റ്റ​വാ​ളി​ക​ൾ ര​ക്ഷ​പ്പെ​ട്ടെ​ന്നും അ​മി​ത് ഷാ ​പ​റ​ഞ്ഞു. മ​ധ്യ​പ്ര​ദേ​ശി​ലെ ഛത്ത​ർ​പൂ​രി​ൽ ബി​ജെ​പി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ൽ പ്ര​സം​ഗി​ക്ക​വെ​യാ​യി​രു​ന്നു ബി​ജെ​പി അ​ധ്യ​ക്ഷ​ന്‍റെ പ​രാ​മ​ർ​ശം.