കോണ്‍ഗ്രസിനും സഖ്യകക്ഷികള്‍ക്കും ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയുമോ എന്നു സംശയം; ഇടതുപക്ഷവുമായി കൂട്ടുചേരുമെന്ന് എകെ ആൻ്റണി

single-img
24 April 2019

ഇടതുപക്ഷവുമായി കൂട്ടുചേരുമെന്ന സൂചന നൽകി കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി. തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിനും സഖ്യകക്ഷികള്‍ക്കുമായിരിക്കും ബിജെപിയെക്കാള്‍ മുന്‍തൂക്കമെന്നും എന്നാൽ കോണ്‍ഗ്രസിനും സഖ്യകക്ഷികള്‍ക്കും ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയുമോയെന്ന കാര്യത്തില്‍ ഇപ്പോള്‍ ഉറപ്പു പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. അത്തരമൊരു സാഹചര്യമുണ്ടായാല്‍ മതേതര,ജനാധിപത്യ കക്ഷികളുടെ സഹായം തേടി കേന്ദ്രത്തില്‍ എന്തു വില കൊടുത്തും ഒരു മതേതര സർക്കാർ രൂപീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കോണ്‍ഗ്രസ് നയിക്കുന്ന സര്‍ക്കാരില്‍ ഇടതുപക്ഷമുണ്ടാകുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ബഹുസ്വരതയും വൈവിധ്യവുമാണ് രാജ്യത്തിന്റെ പ്രത്യേകത. എല്ലാ രാഷ്ട്രീയധാരകള്‍ക്കും ആശയങ്ങള്‍ പ്രചരിപ്പിക്കാനും അഭിപ്രായം പ്രകടിപ്പിക്കാനും അവസരമുണ്ട്. അതു കൊണ്ട് തന്നെ ഇടതുപക്ഷത്തെ തുടച്ചു മാറ്റുന്ന നിലപാടിനോട് തനിക്കോ കോണ്‍ഗ്രസിനോ താല്‍പര്യമില്ലെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു.