വയനാട്ടില്‍ രാഹുല്‍ ഗാന്ധി ജയിക്കുമെന്ന് വെള്ളാപ്പള്ളി നടേശന്‍; അന്തംവിട്ട് കൂടെയുണ്ടായിരുന്ന തുഷാര്‍

single-img
23 April 2019

വയനാട്ടില്‍ രാഹുല്‍ ഗാന്ധി ജയിക്കുമെന്ന് എസ്.എന്‍.ഡി.പി.യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വയനാട്ടിലെ എന്‍ഡിഎ സ്ഥാനാര്‍ഥി തുഷാറുമൊത്ത് വോട്ട് ചെയ്ത് ഇറങ്ങിയശേഷമായിരുന്നു പ്രതികരണം. ശബരിമല വിഷയം പല മണ്ഡലങ്ങളിലും സംസ്ഥാന സര്‍ക്കാരിന് തിരിച്ചടിയാകുമെന്നും അദേഹം പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുമ്പോള്‍ കേന്ദ്രത്തില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറും. ആലപ്പുഴ മണ്ഡലത്തില്‍ ഇടത് സ്ഥാനാര്‍ഥി എ.എം.ആരിഫ് വിജയിക്കുമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.