കേന്ദ്രത്തിൽ കോൺഗ്രസ് വലിയ ഒറ്റക്കക്ഷിയാകുമെന്ന് വെള്ളാപ്പള്ളി

single-img
23 April 2019

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുമ്പോൾ കേന്ദ്രത്തിൽ കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറുമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ആലപ്പുഴ മണ്ഡലത്തിൽ ഇടത് സ്ഥാനാർഥി എ.എം.ആരിഫ് വിജയിക്കും. സംസ്ഥാനത്തെ ചില മണ്ഡലങ്ങളിൽ ശബരിമല വിഷയം സർക്കാരിന് എതിരായിട്ടുണ്ടെന്നും ഇത് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.