വയനാട്ടില്‍ റീപോളിങ് നടത്തണമെന്ന് തുഷാര്‍ വെള്ളാപ്പള്ളി

single-img
23 April 2019

വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ വോട്ടിങ് യന്ത്രത്തില്‍ തകരാര്‍ എന്ന പരാതി ഉയര്‍ന്നതോടെ റീപോളിങ് ആവശ്യപ്പെട്ട് എന്‍.ഡി.എ സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളി. അരപ്പട്ടയിലെ മൂപ്പനാട് പഞ്ചായത്തിലെ ബൂത്ത് നമ്പര്‍ 79 ല്‍ വോട്ടിങ് യന്ത്രം തകരാറിലായിട്ടും പോളിങ് തുടര്‍ന്നെന്നും റീപോളിങ് നടത്തണമെന്നും തുഷാര്‍ ആവശ്യപ്പെട്ടു.

സി.എം.എസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ബൂത്ത് 79 ലാണ് യന്ത്ര തകരാര്‍ സംഭവിച്ചത്. രണ്ടു തവണ അമര്‍ത്തിയിട്ടും വോട്ട് രേഖപ്പെടുത്തിയില്ലെന്നാണ് പരാതി. ഇക്കാര്യം ശ്രദ്ധയില്‍പെടുത്തിയിട്ടും യന്ത്രം മാറ്റിയില്ലെന്നും അതിനാല്‍ റീപോളിങ് നടത്തണമെന്നും ആവശ്യപ്പെട്ട് തുഷാര്‍ മുഖ്യ തെരഞ്ഞെടുപ്പ് ഏജന്റ് അഡ്വക്കറ്റ് സുനില്‍ കുമാര്‍ മുഖേന വരണാധികാരിക്ക് കത്ത് നല്‍കി.