കോവളത്ത് കൈപ്പത്തിയിൽ കുത്തുമ്പോൾ താമര ചിഹ്നം തെളിയുന്നത് കണ്ടുപിടിച്ചത് 77-ാമതായി വോട്ട് ചെയ്യാനെത്തിയ യുഡിഎഫ് പ്രവര്‍ത്തകൻ

single-img
23 April 2019

കൈപ്പത്തി ചിഹ്നത്തില്‍ വോട്ട് ചെയ്യുമ്പോള്‍ താമര  തെളിഞ്ഞതിനെ തുടര്‍ന്ന് കോവളത്ത് വോട്ടിങ് നിര്‍ത്തിവച്ചു. കോവളം ചൊവ്വര 151-ാം ബൂത്തിലാണ് വോട്ടിങ് യന്ത്രത്തില്‍ ഗുരുതര പിഴവ് കണ്ടെത്തിയത്.

76 ല്‍ അധികം പേര്‍ വോട്ട് ചെയ്ത് മടങ്ങിയ ശേഷമാണ് പിഴവ് കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് വോട്ടിങ് താത്കാലികമായി നിര്‍ത്തിവച്ചു. 77-ാമതായി വോട്ട് ചെയ്യാനെത്തിയ യുഡിഎഫ് പ്രവര്‍ത്തകനാണ് പിഴവ് കണ്ടെത്തിയത്. ശശി തരൂരാണ് തിരുവനന്തപുരം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി.

വോട്ടിങ് യന്ത്രങ്ങളില്‍ ക്രമക്കേട് നടത്തിയാണ് എന്നാരോപിച്ച് യുഡിഎഫ് പ്രവര്‍ത്തകര്‍ പ്രതിഷേധം  തുടരുകയാണ്. വോട്ടിങ് യന്ത്രം മാറ്റിയെന്നും തകരാര്‍ പരിഹരിക്കുമെന്നും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി