വോട്ടിങ് മെഷീനിലെ തകരാറ് എപ്പോഴും താമരയ്ക്ക് മാത്രം അനുകൂലമാവുന്നത് അതിശയകരമാണ്: ശശി തരൂര്‍ എം.പി

single-img
23 April 2019

ചൊവ്വരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയ്ക്ക് ബട്ടണമര്‍ത്തുമ്പോള്‍ താമര ചിഹ്നത്തില്‍ ലൈറ്റ് തെളിയുന്നുവെന്ന പരാതിയില്‍ പ്രതികരണവുമായി ശശി തരൂര്‍ എം.പി. തകരാറ് സംഭവിക്കുന്നത് സാധാരണയാണെങ്കിലും ഏപ്പോഴും താമരയെ മാത്രം സഹായിക്കുന്നത് അതിശയമല്ലേ എന്ന ചോദ്യം നിലനില്‍ക്കുന്നുണ്ടുവെന്നും ഇതൊരു പ്രത്യേക തരത്തിലുള്ള തകരാറാണോ എന്നറിയില്ലയെന്നും തരൂര്‍ പ്രതികരിച്ചു. വോട്ടു ചെയ്ത ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.