സുരാജിനെ കൊണ്ട് അയ്യപ്പനുവേണ്ടി വോട്ട് ചോദിപ്പിച്ച് ബിജെപി പ്രചരണം: തൻ്റെ പേരിൽ നടക്കുന്നത് വ്യാജ പ്രചാരണമാണെന്ന് സുരാജ്

single-img
23 April 2019

തന്റെ പേരില്‍ രാഷ്ട്രീയ പാര്‍ട്ടിക്ക് വേണ്ടി സമൂഹ മാധ്യമങ്ങളില്‍ നടക്കുന്നത് വ്യാജ പ്രചാരണമാണെന്ന് നടന്‍ സുരാജ് വെഞ്ഞാറമൂടിൻ്റെ  വെളിപ്പെടുത്തൽ. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് വേണ്ടിയും വോട്ട് അഭ്യര്‍ത്ഥിച്ചുകൊണ്ട് പ്രചാരണം നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

തന്റെ അറിവോടെയല്ല ഇപ്പോള്‍ നടക്കുന്ന പ്രചാരണമെന്നും അദ്ദേഹം പറഞ്ഞു. എന്റെ വോട്ട് അയ്യപ്പനാണ് എന്ന തരത്തിലുള്ള പോസ്റ്റുകളടക്കം നിരവധി പോസ്റ്റുകള്‍ സുരാജിന്റെയടക്കം പേരില്‍ പ്രചരിച്ചിരുന്നു.

നേരത്തെ ‘എന്റെ വോട്ടും ഇക്കുറി അയ്യപ്പന് വേണ്ടി’ എന്ന വാചകത്തോടെ സോഷ്യല്‍ മീഡിയയില്‍ തന്റെ ഫോട്ടോ വെച്ച് നടക്കുന്ന പ്രചാരണങ്ങള്‍ വ്യാജമാണെന്ന് സംഗീത സംവിധായകന്‍ എം.ജയചന്ദ്രന്‍ വ്യക്തമാക്കിയിരുന്നു.