ബിജെപി അക്കൗണ്ട് തുറക്കും; ഇത് ഏറ്റവും നല്ല അവസരമെന്ന് ശ്രീധരന്‍പിള്ള

single-img
23 April 2019

കേരളത്തില്‍ ബിജെപിക്ക് ജയിക്കാനുള്ള ഏറ്റവും നല്ല അവസരമാണ് ഇപ്പോഴത്തേതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള. ബിജെപി ലോക്‌സഭയില്‍ അക്കൗണ്ട് തുറക്കുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയെ ശ്രീധരന്‍പിള്ള വീണ്ടും വിമര്‍ശിച്ചു. റഫറി തന്നെ ഗോളടിക്കാന്‍ നോക്കിയെന്നും നീതിക്ക് വേണ്ടി നിയമ നടപടി സ്വീകരിക്കുമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.