‘ജനാധിപത്യത്തോടുള്ള ടോവിനോയുടെ പ്രതിബദ്ധത മനസ്സിലാക്കാൻ ഈ അവസരം മൂലം സാധിച്ചു’; ടോവിനോയോട് ഖേദം പ്രകടിപ്പിച്ച് സെബാസ്റ്റ്യൻ പോള്‍

single-img
23 April 2019

തിരുവനന്തപുരം: താന്‍ വോട്ട് ചെയ്യുന്ന പോളിംഗ് സ്റ്റേഷനിൽ ഇന്ന് ആദ്യം വോട്ട് ചെയ്തത് താൻ ആണ് എന്നതിനെ ടോവിനോയുടെ കന്നി വോട്ടെന്നു തെറ്റിദ്ധരിച്ചതില്‍ ഖേദപ്രകടനവുമായി സെബാസ്റ്റ്യന്‍ പോള്‍. ടോവിനോയുടെ കുറിപ്പ് തെറ്റായി മനസ്സിലാക്കിയതിൽ ഖേദിക്കുന്നുവെന്നും തന്റെ കുറിപ്പിൽ നിന്ന് ടോവിനോയുടെ പേര് ഒഴിവാക്കുന്നു’ എന്നുമാണ് സെബാസ്റ്റ്യൻ‌ പോള്‍ അറിയിച്ചത്.

ടോവിനോയുടെ കുറിപ്പ് തെറ്റായി മനസിലാക്കി പ്രതികരിച്ചതിൽ ഖേദിക്കുന്നു. ജനാധിപത്യത്തോടുള്ള ഈ യുവനടന്റെ പ്റതിബദ്ധത …

Posted by Sebastian Paul on Tuesday, April 23, 2019

ടോവിനോയുടെ ജനാധിപത്യത്തോടുള്ള പ്രതിബദ്ധത മനസ്സിലാക്കാൻ ഈ അവസരം മൂലം സാധിച്ചു എന്നും അദ്ദേഹം തന്‍റെ കുറിപ്പില്‍ പറയുന്നുണ്ട്. ‘ചില താരങ്ങൾ കന്നിവോട്ട് ചെയ്തതായി വാർത്ത കണ്ടു. മോഹൻലാലും ടൊവിനോ തോമസും അക്കൂട്ടത്തിൽ പെടുന്നു. ഇരുവർക്കും ഇപ്പോഴായിരിക്കാം ജനാധിപത്യത്തിലെ പ്രായപൂർത്തിയായതെന്നായിരുന്നു’ സെബാസ്റ്റ്യന്‍ പോളിന്റെ ഫേസ്ബുക്ക് കുറിപ്പ്.

ഇതിന് മറുപടിയായി , ഇത്തരത്തില്‍ മണ്ടത്തരം പറഞ്ഞു തെറ്റിദ്ധാരണ പരത്തരുതെന്നും ഇത്തവണ തന്റെ കന്നി വോട്ട് അല്ലെന്നും ടോവിനോ വ്യക്തമാക്കുകയുണ്ടായി. അതിന് ശേഷമാണ് സെബാസ്റ്റ്യൻ പോളിന്റെ ഖേദപ്രകടനം.