20 മണ്ഡലങ്ങളും യുഡിഎഫ് തൂത്തുവാരും; മുഖ്യമന്ത്രിയുടെ മോഹം പൊലിയും: ചെന്നിത്തല

single-img
23 April 2019

സംസ്ഥാനത്തെ 20 മണ്ഡലങ്ങളും യുഡിഎഫ് തൂത്തുവാരുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ സാഹചര്യങ്ങൾ യുഡിഎഫിന് അനുകൂലമാണെന്നും ഇടതുപക്ഷം അവരുടെ ചരിത്രത്തിലെ വൻ പരാജയമാണ് ഏറ്റുവാങ്ങുവാൻ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

20 മണ്ഡലങ്ങളിലും വിജയിക്കും. 10 സീറ്റിൽ കൂടുതൽ നേടാമെന്നുള്ള മുഖ്യമന്ത്രിയുടെ മോഹം പൊലിയും. സംസ്ഥാനത്ത് യുഡിഎഫ് അനുകൂല തരംഗമാണ് നിലനിൽക്കുന്നത്- ചെന്നിത്തല പറഞ്ഞു.