‘പശുമൂത്രം കുടിച്ച് തന്റെ സ്തനാര്‍ബുദം മാറി; പശുവിനെ പ്രത്യേക രീതിയില്‍ തടവിയാല്‍ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സാധിക്കും’: വിചിത്ര വാദവുമായി ബിജെപി സ്ഥാനാര്‍ഥി

single-img
23 April 2019

ഗോമൂത്രം കൊണ്ട് ചികിത്സിച്ചതിന് ശേഷമാണ് തന്റെ സ്തനാര്‍ബുദം സുഖപ്പെട്ടതെന്ന പുതിയ വെളിപ്പെടുത്തലുമായി ഭോപ്പാലിലെ ബിജെപി ലോക്‌സഭാ സ്ഥാനാര്‍ത്ഥി സാധ്വി പ്രഗ്യ സിംഗ് താക്കൂര്‍. ഇന്ത്യ ടുഡേയോട് സംസാരിക്കവേയാണ് പ്രഗ്യ ഈ വെളിപ്പെടുത്തല്‍ നടത്തിയത്.

തനിക്ക് സ്തനാര്‍ബുദമായിരുന്നന്നും ഗോമൂത്രം സേവിച്ചതിന് ശേഷമാണ് അസുഖം ഭേദപ്പെട്ടതെന്നും പ്രഗ്യ വിശദീകരിക്കുന്നു. പശുവില്‍ നിന്ന് ലഭിക്കുന്ന ഉത്പന്നങ്ങള്‍ മിക്കവയും അമൂല്യമാണെന്നും പ്രഗ്യ വ്യക്തമാക്കി. എല്ലാ ദിവസവും ഗോമാതാവിന്റെ മുതുകു മുതല്‍ കഴുത്തുവരെയുള്ള ഭാഗം തടവിക്കൊടുത്താല്‍ ഗോമാതാവ് പ്രസാദിക്കും.

രക്തസമ്മര്‍ദ്ദം നിയന്ത്രണത്തിലാക്കാനുള്ള ഏറ്റവും മികച്ച വഴിയാണിത്. ഇങ്ങനെ ദിനംപ്രതി ചെയ്യുന്ന ഒരു വ്യക്തിയുടെ രക്തസമ്മര്‍ദ്ദം അയാള്‍ക്ക് നിയന്ത്രണത്തിലാക്കി നിര്‍ത്താന്‍ സാധിക്കും. സ്വന്തമായി പശുവുള്ളത് അമൃത് കൈവശം വെക്കുന്നത് പോലെയാണെന്നും പ്രഗ്യ കൂട്ടിച്ചേര്‍ത്തു.