കനത്ത പോളിങ്ങിനിടെ കണ്ണൂരില്‍ നിന്നും ഏറെ ഹൃദ്യമായ ഒരു കാഴ്ച

single-img
23 April 2019

കുഞ്ഞുമായി വോട്ടുചെയ്യാനെത്തിയ യുവതിയുടെ കയ്യില്‍ നിന്നും കുഞ്ഞിനെ വാങ്ങി കാത്തുനില്‍ക്കുകയാണ് ഈ പൊലീസുകാരന്‍. അമ്മ വോട്ട് ചെയ്ത് തിരികെ വരുന്നത് വരെ കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്ത് നില്‍ക്കുന്ന ഉദ്യോഗസ്ഥന്റെ ചിത്രം ആരോ മൊബൈലില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവക്കുകയായിരുന്നു. കണ്ണൂര്‍ വടകര വള്ള്യാട് പോളിംങ് ബൂത്തിലെ ഒരു തിരെഞ്ഞെടുപ്പ് കാഴ്ച്ച എന്ന അടിക്കുറിപ്പോടെയാണ് ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.