മുഖ്യമന്ത്രിയുടെ പോളിങ് ബൂത്തിൽ വോട്ടിംഗ് യന്ത്രം പണിമുടക്കി; കാത്തുനിന്ന് മുഖ്യമന്ത്രി

single-img
23 April 2019

സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ വോട്ടു ചെയ്യുവാൻ എത്തിയപ്പോൾ യന്ത്രം പണിമുടക്കി. മുഖ്യമന്ത്രിയുടെ പോളിങ് ബൂത്തായ പിണറായിലാണ്  യന്ത്രം പണിമുടക്കിയത്.

രാവിലെ ഏഴ് മണിയോടെതന്നെ വോട്ട് ചെയ്യാന്‍ പിണറായി എത്തിയെങ്കിലും യന്ത്രതകരാറിനെത്തുടര്‍ന്ന് വോട്ട് ചെയ്യാതെ കാത്തുനില്‍ക്കുകയായിരുന്നു. കണ്ണൂര്‍ പിണറായിയിലെ ആര്‍ സി അമല സ്‌കൂളിലാണ് മുഖ്യമന്ത്രിക്ക് വോട്ട്.

സംസ്ഥാനത്തെ പല ജില്ലകളിലും വോട്ടിങ് യന്ത്രം തകരാറിലായതായി റിപ്പോര്‍ട്ടുകളുണ്ട്. ചില ബൂത്തുകളില്‍ യന്ത്രതകരാറിനെത്തുടര്‍ന്ന് വോട്ടെടുപ്പ് ആരംഭിച്ചിട്ടില്ല. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, കാസര്‍കോട് എന്നിവിടങ്ങളിലാണ് യന്ത്രതകരാര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.