വോട്ടിങ് യന്ത്രം കേടായി; ഒരു മണിക്കൂര്‍ ക്യൂവില്‍ കാത്തുനിന്ന് മോഹന്‍ലാല്‍

single-img
23 April 2019

വോട്ടിങ് യന്ത്രം കേടായതിനെ തുടര്‍ന്ന് ഒരു മണിക്കൂര്‍ ക്യൂവില്‍ കാത്തുനിന്ന ശേഷം വോട്ടു ചെയ്ത് മോഹന്‍ലാല്‍. തിരുവനന്തപുരത്തെ വിടിനു സമീപത്തുള്ള മുടവന്‍മുകള്‍ സ്‌കൂളിലാണ് മോഹന്‍ലാല്‍ വോട്ടു ചെയ്യാന്‍ എത്തിയത്. ലാല്‍ 7 ന് എത്തി. ക്യൂവില്‍ കാത്തു നില്‍ക്കവെ 7.15ന് യന്ത്രം കേടായി.

ക്യൂ നില്‍ക്കാതെ വോട്ടുചെയ്യാമെന്ന് മറ്റുവോട്ടര്‍മാര്‍ പറഞ്ഞെങ്കിലും താരം കേട്ടില്ല. 8.15 വരെ കാത്തു നിന്ന് വോട്ടു ചെയ്ത ശേഷമാണ് ലാല്‍ മടങ്ങിയത്. പലപ്പോഴും വോട്ട് ചെയ്യാന്‍ സാധിച്ചിട്ടില്ലെന്നും ഇത്തവണ പഠിച്ച സ്‌കൂളില്‍ തന്നെ വോട്ട് ചെയ്യാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു.