കോവളത്ത് കൈപ്പത്തിയിൽ വോട്ട് ചെയ്യുമ്പോൾ താമരയ്ക്ക് പോകുന്നതായി പരാതി

single-img
23 April 2019

തിരുവനന്തപുരം കോവളത്ത് വോട്ടിങ് യന്ത്രത്തില്‍ ഗുരുതര പിഴവ്.  കോവളം ചൊവ്വരയില്‍ 151-ാം നമ്പര്‍ ബൂത്തില്‍ കൈപ്പത്തിക്ക് വോട്ട് ചെയ്യുമ്പോള്‍ താമര ചിഹ്നത്തിന് നേരെയുള്ള ലൈറ്റ് തെളിയുന്നതായാണ് പരാതി ഉയർന്നിരിക്കുന്നത്.

75 ഓളം പേര്‍ വോട്ട് ചെയ്തതിന് ശേഷമാണ് തകരാര്‍ കണ്ടെത്തിയത്. തെരഞ്ഞെടുപ്പ്  ഉദ്യോഗസ്ഥർ പരിശോധന നടത്തുകയാണ്. യുഡിഎഫ് പ്രതിഷേധത്തെ തുടര്‍ന്ന് വോട്ടെടുപ്പ് നിര്‍ത്തിവെച്ചിരിക്കുകയാണ്.