‘കേരളത്തില്‍ ഇത്തവണയും താമര വിരിയില്ല; എല്ലായിടത്തും ബി.ജെ.പി മൂന്നാം സ്ഥാനത്താവും’

single-img
23 April 2019

കേരളത്തില്‍ ഇത്തവണയും ബി.ജെ.പിക്ക് അക്കൗണ്ട് തുറക്കാന്‍ ആവില്ലെന്നും എല്ലാ മണ്ഡലങ്ങളിലും എന്‍.ഡി.എ സ്ഥാനാര്‍ത്ഥികള്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സംസ്ഥാനത്ത് ശക്തമായ ഇടത് തരംഗം നിലനില്‍ക്കുന്നുണ്ട്.

2004ല്‍ ഇടത് മുന്നണിക്ക് 18 സീറ്റ് കിട്ടിയെങ്കില്‍ ഇത്തവണ അത് 19ആകും. അത്ഭുതങ്ങള്‍ സംഭവിക്കുമെന്നും യു.ഡി.എഫിനും ബി.ജെ.പിക്കും കേരള ജനത കനത്ത തിരിച്ചടി നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വോട്ട് രേഖപ്പെടുത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.