കെ സുരേന്ദ്രനെതിരെ ലഘുലേഖ വിതരണം; നാല് കോൺ​ഗ്രസ് പ്രവർത്തകർ അറസ്റ്റിൽ

single-img
23 April 2019

ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രനെതിരെ ലഘുലേഖ വിതരണം ചെയ്ത കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസ് കസ്റ്റഡിയില്‍. കെ സുരേന്ദ്രനെ  അപകീര്‍ത്തിപ്പെടുത്തിക്കൊണ്ടുള്ള ലഘുലേഖകൾ വിതരണം ചെയ്ത നാല് കോൺ​ഗ്രസ് പ്രവർത്തകരാണ് കസ്റ്റഡിയിലായത്.

സേവ് ശബരിമല ഫോറം എന്ന പേരില്‍ ലഘുലേഖ വിതരണം ചെയ്യാൻ എത്തിയതായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ബിജെപി പ്രവര്‍ത്തകരാണ് ഇവരെ തടഞ്ഞ് പൊലീസില്‍ ഏല്‍പ്പിച്ചത്.

റാന്നി വലിയ കുളത്ത് വീടുകളില്‍ ലഘുലേഖ വിതരണം ചെയ്യുന്നതിനിടെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിടിയിലായത്. ഇവരുടെ പക്കല്‍ നിന്ന് രണ്ടു കാറുകളും ലഘുലേഖകളും പോലീസ് കണ്ടെടുത്തു.