താമരയ്ക്ക് വോട്ട് വീഴുന്നില്ല; പരാതിയുമായി കെ. സുരേന്ദ്രന്‍

single-img
23 April 2019

പത്തനംതിട്ട മണ്ഡലത്തിലെ വിവിധ ബൂത്തുകളില്‍ താമരചിഹ്നത്തിന് മാത്രം വോട്ട് ചെയ്യാന്‍ കഴിയുന്നില്ലെന്ന പരാതിയുമായി ബിജെപി സ്ഥാനാര്‍ഥി കെ. സുരേന്ദ്രന്‍. പത്തനംതിട്ടയിലെ ചെന്നീര്‍ക്കര 180ാം ബൂത്ത്, കലഞ്ഞൂര്‍ 162ാം നമ്പര്‍ ബൂത്ത്, തോട്ടപ്പുഴശ്ശേരി 55ാം നമ്പര്‍ ബൂത്ത്, കോന്നി, ഇലന്തൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് പരാതി ഉയര്‍ന്നത്. ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. കോണ്‍ഗ്രസും ഇതേ ആരോപണവുമായി രംഗത്തെത്തിയിട്ടുണ്ട്.