ശ്രീലങ്കയിലെ ഭീകരാക്രമണ ഉത്തരവാദിത്വം ഇസ്ലാമിക് തീവ്രവാദ സംഘടന ഐസിസ് ഏറ്റെടുത്തു

single-img
23 April 2019

കൊളംമ്പോ: മനുഷ്യ മസാക്ഷിയെ നടുക്കി ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിൽ മുന്നൂറിലധികം പേരുടെ ജീവനെടുത്ത ബോംബ് സ്ഫോടനങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് ഇസ്ലാമിക് തീവ്രവാദ സംഘടന ഐസിസ്. ഐസിസിന്റെ വാർത്താ ഏജൻസിയായ അമാഖ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ ഇതിനെ സംബന്ധിച്ച് കൂടുതൽ തെളിവുകൾ അമാഖ് ഇതുവരെ പുറത്ത് വിട്ടിട്ടില്ല.

ക്രിസ്ത്യൻ പള്ളിയിലും വിവിധ ഇടങ്ങളിലുമായി ശ്രീലങ്കയിൽ നടന്ന സ്ഫോടന പരമ്പരയിൽ ഇന്ത്യക്കാർ ഉൾപ്പെടെ മുന്നൂറോളം പേർക്ക് ജീവൻ നഷ്ടമാകുകയും 500ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ശ്രീലങ്കയിൽപൗരത്വമുള്ള ഒരു മലയാളിയും ആറ് ഇന്ത്യക്കാരും ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.