ഗൗതം ഗംഭീര്‍ ഈസ്റ്റ് ഡെല്‍ഹിയില്‍ ബി.ജെ.പി സ്ഥാനാര്‍ഥി

single-img
23 April 2019

മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീറിനെ ബി.ജെ.പി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. ഈസ്റ്റ് ഡെല്‍ഹി മണ്ഡലത്തില്‍ നിന്നാവും കന്നി തിരഞ്ഞെടുപ്പ് പോരാട്ടത്തില്‍ ഗംഭീര്‍ വിധി തേടുക. ബി.ജെ.പി.യുടെ സിറ്റിങ് സീറ്റാണ് ഈസ്റ്റ് ഡെല്‍ഹി മണ്ഡലം.

അരവിന്ദ് കെജ്‌രിവാളിനൊപ്പം ഇന്ത്യ എഗെയ്ന്‍സ്റ്റ് കറപ്റ്റന്‍ പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചിരുന്ന മഹേഷ് ഗിരിയായിരുന്നു മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയിലെ രാജ് മോഹന്‍ ഗാന്ധിയെ 1,90,463 വോട്ടിനാണ് ഗിരി പരാജയപ്പെടുത്തിയത്.

മുന്‍ ഡെല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിതിന്റെ മകനും സിറ്റിങ് എം.പി.യുമായ സന്ദീപ് ദീക്ഷിത് ഇവിടെ മൂന്നാം സ്ഥാനത്തായിരുന്നു. ഇക്കുറി എ.എ.പിയുടെ അതിഷി മര്‍ലെനയും മുന്‍ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനും മുന്‍ മന്ത്രിയുമായ അരവിന്ദര്‍ സിങ് ലവ്‌ലിയുമാണ് ഗംഭീറിന്റെ എതിരാളികള്‍.