തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് എത്താത്ത മൂന്ന് ഉദ്യോഗസ്ഥനും ഒരു പൊലീസുകാരനും അറസ്റ്റിൽ; നടപടി കലക്ടർ രേണുരാജിൻ്റെ നിർദ്ദേശപ്രകാരം

single-img
23 April 2019

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ഹാജരാകാതിരുന്ന നാല് ഉദ്യോ​ഗസ്ഥരെ പൊലീസ് അറസ്റ്റ് ചെയ്തു.  കൃത്യമായ കാരണം ഇല്ലാതെ ഡ്യൂട്ടിക്ക് ഹാജരാകാതിരുന്നവരാണ് അറസ്റ്റിലായത്.

തൊടുപുഴയിലെ ബാങ്ക് ജീവനക്കാരനായ ബെന്നി അഗസ്റ്റിൻ, ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസിലെ എലിസബത്ത് , ഇടുക്കി അസി. ടൗൺ പ്ലാനർ കെന്നഡി, എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ദേവികുളം സബ് കളക്ടർ ഡോക്ടർ രേണു രാജിന്റെ നിർദ്ദേശ പ്രകാരമാണ് നടപടി. അറസ്റ്റിലായ ഉദ്യോ​ഗസ്ഥർക്ക് പകരം ഉദ്യോ​ഗസ്ഥരെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയമിക്കുകയും ചെയ്തു.

പീരുമേട് നിയോജക മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ഹാജരാകാതിരുന്നതിനെ തുടർന്ന് മുല്ലപ്പെരിയാർ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ തമ്പിരാജിനെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.