വോട്ടിംഗ് യന്ത്രത്തില്‍ ക്രമക്കേട് ആരോപിക്കുന്നവര്‍ തെളിയിക്കണം; ഇല്ലെങ്കില്‍ പോലീസില്‍ ഏല്‍പ്പിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പു ഓഫീസര്‍

single-img
23 April 2019

വോട്ടിംഗ് യന്ത്രത്തില്‍ ക്രമക്കേട് ആരോപിക്കുന്നവര്‍ അത് തെളിയിച്ചില്ലെങ്കില്‍ ഇന്ത്യന്‍ ശിക്ഷ നിയമം സെക്ഷന്‍ 177 പ്രകാരം കേസ് എടുക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പു ഓഫീസര്‍. ഇക്കാര്യം പ്രിസൈഡിങ് ഓഫീസര്‍ ക്രമക്കേട് ഉന്നയിക്കുന്ന ആളെ ബോധ്യപ്പെടുത്തണം.

പരാതിയില്‍ ഉത്തമ ബോധ്യത്തോടെ ഉറച്ചു നില്‍ക്കുകയാണെങ്കില്‍ ഡിക്ലറേഷന്‍ ഫോമില്‍ പരാതി എഴുതി വാങ്ങണം. ആരോപണം തെറ്റാണെന്നു തെളിഞ്ഞാല്‍ ഉടന്‍ പോലീസില്‍ ഏല്‍പ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്നും മുഖ്യ തിരഞ്ഞെടുപ്പു ഓഫീസര്‍ അറിയിച്ചു. സംസ്ഥാനത്ത് ചിലയിടങ്ങളില്‍ വോട്ടിംഗ് മെഷീനില്‍ ക്രമക്കേട് ആരോപിച്ച പശ്ചാത്തലത്തിലാണ് നടപടി.