സംസ്ഥാനത്ത് പോളിംഗിനിടെ മൂന്നുപേര്‍ കുഴഞ്ഞുവീണു മരിച്ചു

single-img
23 April 2019

സംസ്ഥാനത്ത് പോളിംഗിനിടെ കുഴഞ്ഞുവീണു മരിച്ചവരുടെ എണ്ണം മൂന്നായി. ചൊക്ലിയില്‍ വോട്ട് ചെയ്യാനെത്തിയ മാറോളില്‍ സ്വദേശി വിജയ (62) ആണ് ആദ്യം കുഴഞ്ഞു വീണു മരിച്ചത്. ചൊക്ലി രാമവിലാസം യുപി സ്‌കൂളില്‍ വോട്ട് ചെയ്യാനായി വരി നില്‍ക്കുന്നതിനിടെ ദേഹാസ്വസ്ഥ്യം ഉണ്ടാകുകയും കുഴഞ്ഞു വീഴുകയുമായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

പത്തനംതിട്ടയില്‍ റാന്നി വടശേരിക്കരയില്‍ ചാക്കോ മത്തായി (66) ആണ് മരിച്ചത്. പേഴുംപാറ ഡിപിഎം സ്‌കൂളിലെ 178ാം നമ്പര്‍ ബൂത്തിലായിരുന്നു സംഭവം. കൊല്ലം കിളിക്കല്ലരൂരിലെ മണി(63)യുടെ മരണമാണ് ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് ചെയ്തത്. പോളിംഗ് ഓഫീസറുമായി സംസാരിക്കവേ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.