കൈപ്പത്തിക്ക് കുത്തിയാൽ താമരയ്ക്ക് പോകുമെന്ന വാർത്ത അടിസ്ഥാനരഹിതം; പരിശോധിച്ച് ഉറപ്പു വരുത്തി: ജില്ലാ കലക്ടർ

single-img
23 April 2019

കോവളം നിയമസഭാ മണ്ഡലത്തിലെ ചൊവ്വര 151-ാം നമ്പർ ബൂത്തിൽ വോട്ടിങ് യന്ത്രത്തിൽ ഗുരുതര പിഴവുണ്ടായെന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് ജില്ലാ ഇലക്ഷൻ ഓഫിസർ കൂടിയായ കലക്ടർ ഡോ. കെ. വാസുകി. ഒരു സ്ഥാനാർഥിക്ക് വോട്ട് ചെയ്യുമ്പോൾ മറ്റൊരു സ്ഥാനാർഥിക്ക് വോട്ട് പോകുന്നുവെന്നത് സാങ്കേതികമായി അസാധ്യമാണെന്നും കലക്ടർ വ്യക്തമാക്കി.

ഇക്കാര്യം പരിശോധിച്ച് ഉറപ്പുവരുത്തിയിട്ടുണ്ട്. ബൂത്തിൽ തടസമില്ലാതെ വോട്ടെടുപ്പ് നടക്കുന്നതായും ജില്ലാ കളക്ടർ അറിയിച്ചു.

കോവളം നിയമസഭാ മണ്ഡലത്തിലെ ചൊവ്വര 151-ാം നമ്പർ ബൂത്തിൽ കോൺഗ്രസിന് വോട്ട് ചെയ്യുമ്പോൾ ബിജെപിക്ക് പോകുന്നുവെന്ന തരത്തിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നു.