ഹെയര്‍ സ്റ്റൈലിസ്റ്റ് ജാവേദ് ഹബീബിന്‍റെ ബിജെപി പ്രവേശനം; ട്രോളര്‍മാര്‍ ആഘോഷമാക്കിയത് മോദി , അമിത് ഷാ എന്നിവരുടെ മുടിയുടെ സ്റ്റൈല്‍മാറ്റി

single-img
23 April 2019

രാജ്യത്തെ പ്രമുഖ ഹെയര്‍ സ്റ്റൈലിസ്റ്റ് ജാവേദ് ഹബീബ് ബിജെപിയില്‍ പ്രവേശിച്ചത് ഇന്നലെയായിരുന്നു. അദ്ദേഹത്തിന്‍റെ രാഷ്ട്രീയ പ്രവേശനം വലിയ വാര്‍ത്തയായ സന്ദര്‍ഭത്തില്‍ അരങ്ങേറ്റത്തെ ഏറ്റെടുത്ത് ആഘോഷമാക്കിയിരിക്കുകയാണ് ട്രോളന്‍മാര്‍.

ബിജെപിയുടെ പ്രമുഖ നേതാക്കന്മാരായ മോദി , അമിത് ഷാ എന്നിവരുടെ മുടിയുടെ സ്റ്റൈല്‍ ഇനി മുതല്‍ ജാവേദ് ഹബീബിന്റെ സ്റ്റൈലിലായിരിക്കും എന്നാണ് സാമൂഹിക മാധ്യമങ്ങളിലെ ട്രോളിലൂടെ ട്രോളന്മാര്‍ ഫോട്ടോകളോടെ വിശദീകരിക്കുന്നത്. രാജ്യമാകെ 110 നഗരങ്ങളിലായി 846 ഹെയര്‍, ബ്യൂട്ടി പാര്‍ലറുകളാണ് ജാവേദിന്റെ കീഴിലുള്ളത്.

ഇന്നലെ ബിജെപിയില്‍ പ്രവേശിച്ച ഉടന്‍ ജാവേദ് പറഞ്ഞ വിശദീകരണവും വലിയ രീതിയിലാണ് ട്രോളന്മാര്‍ ആയുധമാക്കിയിട്ടുള്ളത്. ‘ഇന്നലെവരെ ഞാന്‍ മുടികളുടെ കാവല്‍ക്കാരനായിരുന്നു, ഇന്ന് മുതല്‍ ഞാന്‍ രാജ്യത്തിന്റെ കാവല്‍ക്കാരനാണ്’; എന്ന ജാവേദിന്റെ പരാമര്‍ശമാണ് ട്രോളന്‍മാര്‍ ഏറ്റെടുത്തിട്ടുള്ളത്.

ബിജെപി നേതാക്കളായ മോദി, അമിത് ഷാ നേതാക്കള്‍ക്ക് പുറമെ യുപി മുഖ്യമന്ത്രി ആദിത്യനാഥ്, ധന മന്ത്രി അരുണ്‍ ജയ്റ്റ്ലി, മഹാരാഷ്ട്രാ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് എന്നിവരെയും ട്രോളന്‍മാര്‍ മുടി വെട്ടി കളറാക്കി കൊടുത്തിട്ടുണ്ട്.