ആറ്റിങ്ങൽ മണ്ഡലത്തിലെ പ്രധാനപ്പെട്ട സ്ഥാനാർത്ഥികൾ മൂന്നുപേർക്കും മണ്ഡലത്തിൽ വോട്ടില്ല

single-img
23 April 2019

ആറ്റിങ്ങൽ മണ്ഡലത്തിലെ പ്രധാന  മുന്നണികളിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളിൽ ആർക്കും  മണ്ഡലത്തിൽ വോട്ടില്ല. ആറ്റിങ്ങലിലെ എൽഡിഎഫ്-യുഡിഎഫ്- എൻഡിഎ സ്ഥാനാർത്ഥികൾക്ക് മറ്റു മണ്ഡലങ്ങളിലാണ് വോട്ടുള്ളത്.

ആറ്റിങ്ങലിലെ എ.സമ്പത്തിന് തിരുവനന്തപുരത്തും അടൂർ പ്രകാശിന് അടൂരും ശോഭാസുരേന്ദ്രന് തൃശ്ശൂർ ജില്ലയിലുമാണ് വോട്ട്.

ഡോ. എ.സമ്പത്തിന്(എൽഡിഎഫ്.) കോട്ടൺഹിൽ ഗേൾസ് ഹൈസ്കൂളിലാണ് വോട്ട്. അടൂർ പ്രകാശ് (യുഡിഎഫ്.)അടൂർ ടൗൺ യു.പി.എസിൽ വോട്ട് ചെയ്യും. ഇവിടെ വോട്ടു ചെയ്തശേഷമാകും അടൂർ പ്രകാശ് ആറ്റിങ്ങിലിലേക്ക്‌ വരുന്നത്. .

ശോഭാ സുരേന്ദ്രന് (എൻഡിഎ)തൃശ്ശൂർ മച്ചാട് ജനകീയ വിദ്യാലയത്തിലാണ് വോട്ടുള്ളത്. അതുകൊണ്ടുതന്നെ ഉച്ചക്ക്. 11വരെ മാത്രമേ  ശോഭാ സുരേന്ദ്രൻ ആറ്റിങ്ങൽ മണ്ഡലത്തിൽ കാണുകയുള്ളൂ. അതിനുശേഷം വോട്ട് ചെയ്യുവാനായി ശോഭാസുരേന്ദ്രൻ തൃശൂരിലേക്ക് പോകും.