‘അഡ്ജസ്റ്റ്‌മെന്റുകള്‍ക്ക് തയ്യാറല്ലെ?’; സിനിമാ മേഖലയിലെ മോശം അനുഭവം പരസ്യപ്പെടുത്തി നടി സജിത മഠത്തില്‍

single-img
23 April 2019

തമിഴ് ചിത്രത്തില്‍ അഭിനയിക്കാന്‍ തന്നെ സമീപിച്ച സഹസംവിധായകനില്‍ നിന്നുമുണ്ടായ ദുരനുഭവം പങ്കുവെച്ച് നടി സജിത മഠത്തില്‍. തമിഴ്‌നാട്ടില്‍ നിന്നാണെന്ന് പറഞ്ഞു വിളിച്ച കാര്‍ത്തിക് എന്ന സഹസംവിധായകന്റെ അടുത്ത് നിന്നാണ് മോശം അനുഭവം നടിക്കുണ്ടായത്.

ഫേസ്ബുക്കിലൂടെ വിളിച്ചയാളുടെ ഫോണ്‍ നമ്പറടക്കമാണ് സജിത പങ്കുവെച്ചിരിക്കുന്നത്. സിനിമയില്‍ അഭിനയിക്കുന്നതുമായി ബന്ധപ്പെട്ട സംഭാഷണത്തിനിടെ സിനിമയെ കുറിച്ചുള്ള വിവരങ്ങള്‍ മെയില്‍ ചെയ്യാന്‍ സജിത ആവശ്യപ്പെട്ടു. ശേഷം ഫോണ്‍ വെക്കാന്‍ നേരമാണ് സിനിമയില്‍ അഭിനയിക്കുകയാണെങ്കില്‍ അഡ്ജസ്റ്റമെന്റുകള്‍ക്കും കോംപ്രമൈസിനും തയ്യറല്ലെ എന്ന ചോദ്യം സഹസംവിധായകന്റെ ഭാഗത്ത് നിന്നുമുണ്ടാകുന്നത്.

സജിത പറയുന്നതിങ്ങനെ:

തമിഴ്‌നാട്ടില്‍ നിന്ന് ഒരു തമിഴ് സിനിമയുടെ സഹസംവിധായകന്‍ കാര്‍ത്തിക് വിളിക്കുന്നു. ഒരു തമിഴ് പ്രോജക്ടില്‍ അഭിനയിക്കാന്‍ ഉള്ള താല്‍പര്യം അന്വേഷിക്കുന്നു. ഞാന്‍ പ്രോജക്ട് വിവരങ്ങള്‍ ഇ മെയില്‍ ചെയ്യാന്‍ ആവശ്യപ്പെടുന്നു.

ഫോണ്‍ വെക്കുന്നതിനു മുമ്പ് ഒരു കിടു ചോദ്യം.

അഡ്ജസ്റ്റ്മന്റുകള്‍ക്കും കോബ്രമൈസിനും തയ്യാറല്ലെ?

ചേട്ടന്റെ നമ്പര്‍ താഴെ കൊടുക്കുന്നു.

+91 97914 33384

തയ്യാറുള്ള എല്ലാവരും ചേട്ടനെ വിളിക്കുക.

പിന്നല്ല !