അപകടത്തിൽപ്പെട്ട അയൽരാജ്യത്തിനു വേണ്ടി മുന്നിട്ടിറങ്ങി കൊച്ചു കേരളം; ശ്രീ​ല​ങ്ക​യി​ലേ​ക്ക് കേ​ര​ള​ത്തി​ൽ നി​ന്ന് മെ​ഡി​ക്ക​ൽ സം​ഘ​ത്തെ അ​യ​ക്കും

single-img
22 April 2019

സ്ഫോ​ട​ന പ​ര​മ്പ​ര​കളിലൂടെ വാർത്തകളിൽ നിറഞ്ഞ ശ്രീ​ല​ങ്ക​യി​ലേ​ക്ക് കേ​ര​ള​ത്തി​ൽ നി​ന്ന് മെ​ഡി​ക്ക​ൽ സം​ഘ​ത്തെ അ​യ​ക്കും. ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ.​ശൈ​ല​ജ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് മെഡിക്കൽ സംഘം ശ്രീലങ്കയിൽ എത്തുന്നത്.

ഇ​തി​നാ​യി 15 മെ​ഡി​ക്ക​ൽ സം​ഘ​ത്തെ​യാ​ണ് നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് വ്യ​ക്ത​മാ​ക്കി. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ഡെ​പ്യൂ​ട്ടി സൂ​പ്ര​ണ്ട് എ​സ്.​എ​സ്.​സ​ന്തോ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഡോ​ക്ട​ർ​മാ​രും നേ​വ്സു​മാ​രും ഇ​തി​നാ​യി ത​യാ​റാ​യി ക​ഴി​ഞ്ഞെ​ന്നാ​ണ് വി​വ​രം.

മെ​ഡി​ക്ക​ൽ സെ​ഘ​ത്തെ അ​യ​ക്കു​ന്ന​തി​ന് കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അ​നു​മ​തി തേ​ടു​മെ​ന്ന് നേ​ര​ത്തെ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​റി​യി​ച്ച​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ വ​ന്നി​രു​ന്നു.