അമേഠിയിലെ ജനങ്ങൾ രാഹുൽഗാന്ധിക്ക് യാത്രയയപ്പ് നൽകുവാൻ തീരുമാനിച്ചുകഴിഞ്ഞു: സ്മൃതി ഇറാനി

single-img
22 April 2019

അമേഠിയിലെ ജനങ്ങൾ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാഹുൽഗാന്ധിക്ക് യാത്രയയപ്പ് നൽകുവാൻ തീരുമാനിച്ചുകഴിഞ്ഞുവെന്ന് മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനി. രാ​ഹു​ൽ ഗാ​ന്ധി​ക്ക് വോ​ട്ടെ​ടു​പ്പി​ലൂ​ടെ അ​മേഠി​യി​ലെ ജ​ന​ങ്ങ​ൾ യാ​ത്ര​യ​യ്പ്പ് ന​ൽ​കു​മെ​ന്നും  അവർ വ്യക്തമാക്കി.

അ​ഞ്ച് വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​നാ​ണ് രാ​ഹു​ൽ അ​മേ​ഠി​യി​ൽ വ​രു​ന്ന​ത്. നാ​മ​നി​ർ​ദേ​ശ പ​ത്രി​ക അ​താ​തു വ്യ​ക്തി ത​ന്നെ സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് ച​ട്ട​മി​ല്ലാ​യി​രു​ന്നെ​ങ്കി​ൽ രാ​ഹു​ൽ അ​മേ​ഠി​യി​ലേ​ക്ക് വ​രി​ല്ലാ​യി​രു​ന്നു​വെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ 15 വ​ർ​ഷ​മാ​യി രാ​ഹു​ൽ അ​മേ​ത്തി​യു​ടെ വി​ക​സ​ന​ത്തി​നാ​യി എം​പി ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചി​ട്ടി​ല്ല. ഈ ​രാ​ഹു​ലി​ന് ജ​ന​ങ്ങ​ൾ യാ​ത്ര​യ​യ്പ്പ് ന​ൽ​കു​മെ​ന്ന് ത​നി​ക്ക് ഉ​റ​പ്പു​ണ്ടെ​ന്നും സ്മൃ​തി ഇ​റാ​നി പ​റ​ഞ്ഞു.