സിവിൽ സർവ്വീസ് നേടിയ ശ്രീധന്യയുടേതെന്ന പേരിൽ പ്രിയങ്ക ഗാന്ധി പോസ്റ്റ് ചെയ്ത വീഡിയോ മറ്റൊരു വീടിൻ്റേത്

single-img
22 April 2019

സിവിൽ സർവ്വീസ് നേടിയ ശ്രീധന്യയുടെ വീട്ടിൽ സന്ദർശനം നടത്തി എന്നു  കാട്ടി കോൺഗ്രസ് നേതാവ് പ്രിയങ്കഗാന്ധി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോ  മറ്റൊരു വീടിൻ്റേത്. കഴിഞ്ഞ ദിവസമാണ് ശ്രീ ധന്യയുടെ വീട്ടിലെത്തി ഭക്ഷണം കഴിച്ച വിവരം പ്രിയങ്കഗാന്ധി സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.

ജവാന്‍ വസന്തകുമാറിന്റെ വീട് സന്ദര്‍ശനത്തിന് പിന്നാലെ അയല്‍വക്കത്തെ വീട്ടിലെ അടുക്കളയില്‍ എത്തി പ്രിയങ്ക ചമ്മന്തിയും കപ്പയും കഴിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിന്നു. പ്രിയങ്കയെ നേരില്‍ കാണണമെന്ന് ശ്രീധന്യ ആഗ്രഹം പ്രകടിപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ ശ്രീധന്യയും  വസന്തകുമാറിന്റെ വീട്ടിലെത്തിയിരുന്നു. തൊട്ടയല്‍പക്കത്തെ വീട്ടിലേക്കുള്ള യാത്രയില്‍ ശ്രീധന്യയും പ്രിയങ്കയ്‌ക്കൊപ്പമുണ്ടായിരുന്നു.

പ്രസ്തുത  വീട്ടിലെ താമസക്കാരായ മധുവും ഭാര്യ ദീപയും കപ്പയും ചമ്മന്തിയും ചായയും ഒരുക്കിവച്ചിരുന്നു. വീട്ടിലെ അടുക്കളയിലെത്തിയ പ്രിയങ്ക വീട്ടുകാരിയോട് വിഭവവിശേഷങ്ങള്‍ ചോദിച്ചറിഞ്ഞാണ് ഭക്ഷണം കഴിച്ചത്. ഈ വീടിന്റെ ദൃശ്യങ്ങളാണ് ശ്രീധന്യയുടെതെന്ന പേരില്‍ പ്രിയങ്ക പോസ്റ്റ് ചെയ്തത്.

പ്രിയങ്ക പോസ്റ്റിൽ പറഞ്ഞിരിക്കുന്നത് ശ്രീധന്യയുടെ വീടല്ല  എന്ന് വ്യക്തമാക്കി സോഷ്യൽ മീഡിയയും രംഗത്തെത്തിയിട്ടുണ്ട്. 16 വര്‍ഷം പഴക്കമുള്ള ആ വീട് ഇതുവരെ തേച്ചിട്ടില്ല. ജനലുകള്‍ക്ക് പാളികള്‍ പോലുമില്ല. എല്ലാം സാരിത്തുണികൊണ്ട് മറച്ചവയാണ്. കോണ്‍ക്രീറ്റ് ചോര്‍ന്നൊലിക്കുന്നതിനാല്‍ മുകളില്‍ ഷീറ്റ് വലിച്ച് കെട്ടിയതാണെന്നും സോഷ്യൽ മീഡിയ വ്യക്തമാക്കുന്നു.