പാലക്കാടന്‍ ബ്രഹ്മണ പെണ്‍കുട്ടിയായി നയൻ‌; നിവിൻ പോളിയും നയൻതാരയും ഒന്നിക്കുന്ന ലവ് ആക്ഷൻ ഡ്രാമ ഓണത്തിന് എത്തുന്നു

single-img
22 April 2019

ധ്യാൻ ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്യുന്ന നിവിന്‍ പോളി- നയന്‍താര ചിത്രം ‘ലവ് ആക്ഷന്‍ ഡ്രാമ’ ഓണത്തിന് തീയേറ്ററുകളില്‍ എത്തും. ഈ സിനിമയുടെ പേര് പോലെ തന്നെ ആക്ഷനും പ്രണയവും ചേര്‍ന്ന ചിത്രമാണ്. നിലവിൽ ചിത്രീകരണം പുരോഗമിക്കുകയാണ്.

പാലക്കാടന്‍ അഗ്രഹാരത്തിലെ ബ്രഹ്മണ പെണ്‍കുട്ടിയായ ശോഭയും സമ്പന്ന കുടുംബത്തിലെ അംഗമായ ദിനേശനും തമ്മിലുള്ള പ്രണയവും അതിനിടയില്‍ ഉണ്ടാവുന്ന സംഭവബഹുലമായ മുഹൂര്‍ത്തങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ശ്രീനിവാസന്റെ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായ വടക്കുനോക്കിയന്ത്രത്തിന്റെ ആധുനിക പതിപ്പാണ് ഈ ചിത്രമെന്ന് ധ്യാന്‍ ശ്രീനിവാസന്‍ മുൻപ് പറഞ്ഞിരുന്നു.

ചിത്രത്തിൽ ശ്രീനിവാസന്‍,അജു വര്‍ഗീസ്, മല്ലിക സുകുമാരന്‍, ജൂഡ് ആന്റണി എന്നിവര്‍ക്കൊപ്പം തമിഴ്, കന്നഡ എന്നീ ഭാഷകളില്‍ നിന്നുള്ള താരങ്ങളും പ്രധാനപെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.