ഹിന്ദുമതം കേരളത്തില്‍ സുരക്ഷിതം, അതിനെ രക്ഷിക്കേണ്ട കാര്യമില്ല; മോദിയും ബിജെപിയും നടത്തുന്ന നുണപ്രചാരണങ്ങള്‍ വിശ്വസിക്കരുതെന്ന് സംഗീതജ്ഞന്‍ ടിഎം കൃഷ്ണ

single-img
22 April 2019

ചെന്നൈ: കേരളത്തില്‍ ഹിന്ദുമതവും സംസ്‌കാരങ്ങളും സുരക്ഷിതമാണെന്നും മറിച്ച്, പ്രതിസന്ധിയിലാണെന്ന തരത്തില്‍ മിസ്റ്റര്‍ മോദിയും ബിജെപിയും നടത്തുന്ന നുണപ്രചാരണങ്ങള്‍ ദയവു ചെയ്ത് വിശ്വസിക്കരുത് എന്നും പ്രശസ്ത സംഗീതജ്ഞന്‍ ടിഎം കൃഷ്ണ. തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നാളെ പോളിങ്ങ് ബൂത്തിലേക്ക് പോകുമ്പോള്‍ കേരളത്തിലെ വോട്ടര്‍മാരോട് വിവേകത്തോടെ വോട്ടു ചെയ്യാന്‍ അദ്ദേഹം ആഹ്വാനം ചെയ്തത്.

കേരളത്തില്‍ യുഡിഎഫിന്റേയോ എല്‍ഡിഎഫിന്റേയോ കീഴില്‍ ഹിന്ദു മത വിശ്വാസത്തെ ഇല്ലാതാക്കപ്പെട്ടിട്ടില്ല. പഴയ ക്ഷേത്രാചാരങ്ങളും സംസ്‌കാരങ്ങളും ഇന്നും തുടര്‍ന്നു പോരുന്നു. കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകള്‍ക്കിടെ കേരളത്തില്‍ നിരവധി ക്ഷേത്രങ്ങളിലായി ഞാന്‍ നിരവധി സംഗീത പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. എനിക്കിത് ഉറപ്പോടെ പറയാന്‍ കഴിയും’ എന്നായിരുന്നു കൃഷ്ണയുടെ വാക്കുകള്‍.

Kerala goes to the polls tomorrow. Please do not believe the lies being propagated by Mr Modi and the BJP that Hinduism…

Posted by T.M. Krishna on Sunday, April 21, 2019

സംഘപരിവാര്‍ തീവ്ര ഹിന്ദുത്വവാദികള്‍ക്കെതിരായി നിരന്തരം സംസാരിക്കുന്ന ടിഎം കൃഷ്ണ, കര്‍ണാടിക് സംഗീതത്തിലെ ജാതിയുടെ സാന്നിധ്യത്തെ നിരന്തരം ചോദ്യം ചെയ്തു കൊണ്ടിരുന്ന ആളാണ്. കഴിഞ്ഞ വര്‍ഷം നവംബറില്‍ ഡല്‍ഹിയില്‍ നടന്ന കൃഷ്ണയുടെ കച്ചേരി സംഘപരിവാര്‍ അനുകൂലികളുടെ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ റദ്ദു ചെയ്തിരുന്നു.