മോദിയുടെ തെരഞ്ഞെടുപ്പ് പ്രസംഗത്തിനിടെ പ്രവര്‍ത്തകര്‍ കൂട്ടത്തോടെ ഇറങ്ങിപ്പോയി; വീഡിയോ

single-img
22 April 2019

മഹാരാഷ്ട്രയിലെ പിംപല്‍ഗോണില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് റാലിയില്‍ നിന്ന് പ്രവര്‍ത്തകര്‍ കൂട്ടത്തോടെ ഇറങ്ങിപ്പോയി. ബാലാകോട്ട് ആക്രമണവും സര്‍ജിക്കല്‍ സ്‌ട്രൈക്കും കേന്ദ്രസര്‍ക്കാരിന്റെ നേട്ടങ്ങളായി ഉയര്‍ത്തിക്കാട്ടിക്കൊണ്ടുള്ള മോദിയുടെ പ്രസംഗം പുരോഗമിക്കവേയായിരുന്നു പ്രവര്‍ത്തര്‍ കൂട്ടത്തോടെ സദവ് വിട്ടത്.

ഇതിന്റെ വീഡിയോ നിരവധി പേരാണ് ട്വിറ്ററില്‍ ഷെയര്‍ ചെയ്യുന്നത്. പ്രസംഗം മടുത്ത് ഇറങ്ങിപ്പോകുന്നവരായിരിക്കാമെന്ന് പറഞ്ഞും ചിലര്‍ പരിഹസിക്കുന്നുണ്ട്. മഹാരാഷ്ട്രയിലെ ദിന്‍ദോരിയിലും മോദി നടത്തിയ റാലിക്കും ജനപങ്കാളിത്തം കുറവായിരുന്നു.