കാമസൂത്രയിലെ നായിക അന്തരിച്ചു

single-img
22 April 2019

മലയാളിയായ രൂപേഷ് പോള്‍ സംവിധാനം ചെയ്ത കാമസൂത്ര 3ഡി എന്ന ചിത്രത്തില്‍ വേഷമിട്ട നടി സൈറ ഖാന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇറോട്ടിക് ഡ്രാമയായ കാമസൂത്ര 3ഡി 2013 ല്‍ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

ഒരിക്കലും വിചാരിക്കാത്ത മരണമെന്നായിരുന്നു സൈറയുടെ വിയോഗത്തെക്കുറിച്ച് രൂപേഷ് പോള്‍ പറഞ്ഞത്. വാര്‍ത്തകള്‍ കണ്ടപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. മികച്ച അഭിനേത്രിയാണ് സൈറ. എന്നാല്‍ അവരുടെ കഴിവിന് വേണ്ടത്ര അംഗീകാരം ലഭിച്ചില്ല. അത് തികച്ചും വേദനാജനകമാണ്. സൈറയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു രൂപേഷ് പറഞ്ഞു.

നടി ഷെര്‍ലിന്‍ ചോപ്രയ്ക്ക് പകരമായാണ് സൈറ കാമസൂത്രയില്‍ അഭിനയിച്ചത്. യാഥാസ്ഥിതിക കുടുംബ പശ്ചാത്തലത്തില്‍ നിന്ന് വന്ന ഒരു പെണ്‍കുട്ടിയാണ് സൈറ. അതിനാല്‍ ഇത്തരത്തിലുള്ള ഒരു സിനിമയില്‍ അഭിനയിക്കാന്‍ ഒരുപാട് പ്രതിസന്ധികള്‍ തരണം ചെയ്യേണ്ടി വന്നു. മാസങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് സൈറ അഭിനയിക്കാന്‍ എത്തിയത്. ചിത്രത്തിലെ കഥാപാത്രത്തിനോട് പൂര്‍ണമായും നീതി പുലര്‍ത്താന്‍ സൈറക്ക് സാധിച്ചു രൂപേഷ് കൂട്ടിച്ചേര്‍ത്തു.