കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് ഇന്നസെന്റ്; താന്‍ മരിച്ചു പോകുമെന്നും ഉപതെരഞ്ഞെടുപ്പ് വേണ്ടി വരുമെന്നുവരെ പ്രചരിപ്പിച്ചു

single-img
22 April 2019

യുഡിഎഫിനെതിരെ ആരോപണവുമായി എം പിയും ചാലക്കുടിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ ഇന്നസെന്റ്. തനിക്കെതിരെ കോൺഗ്രസ്സുകാർ നടത്തുന്നത് വ്യാജ പ്രചരണങ്ങളാണെന്നും കഴിഞ്ഞ തവണ താന്‍ ക്യാന്‍സര്‍ ബാധയാൽ മരിച്ചു പോകുമെന്നും അതിനാൽ ഉപതെരഞ്ഞെടുപ്പ് വേണ്ടി വരുമെന്നുവരെ കോൺഗ്രസ് പ്രചരിപ്പിച്ചതായി ഇന്നസെന്റ് ആരോപിച്ചു.

മനുഷ്യന് ആരോഗ്യമുണ്ടാവണമെന്നും അസുഖങ്ങള്‍ മാറ്റാനുള്ള മരുന്നുകള്‍ സൗജന്യമായി ലഭിക്കുന്ന സംവിധാനമാണ് വേണ്ടതെന്നും ഇന്നസെന്റ് അഭിപ്രായപ്പെട്ടു.

എന്നെ ജനങ്ങള്‍ക്കറിയാം. അഴിമതി തന്റെ രക്തത്തില്‍ പോലുമില്ല. തനിക്കെതിരെ വ്യാജ പ്രചരണം നടത്തുന്നവരുടെ കൂടെപ്പിറപ്പാണ് അഴിമതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.