6,6,6….; ഐപിഎലില്‍ വീണ്ടും ചരിത്രമെഴുതി ധോണി

single-img
22 April 2019

ഐപിഎലില്‍ മറ്റൊരു റെക്കോര്‍ഡ് കൂടി സ്വന്തം പേരിലാക്കി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകന്‍ മഹേന്ദ്ര സിംഗ് ധോണി. ടൂര്‍ണമെന്റില്‍ 200 സിക്‌സറുകള്‍ എന്ന നേട്ടമാണ് ധോണി സ്വന്തമാക്കിയത്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തിലായിരുന്നു ധോണിയുടെ റെക്കോര്‍ഡ് നേട്ടം.

ഈ നാഴികക്കല്ല് പിന്നിടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് ധോണി. വെസ്റ്റ്ഇന്‍ഡീസ് താരം ക്രിസ് ഗെയില്‍, ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ല്യേഴ്‌സ് എന്നിവരാണ് ധോണിക്ക് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയത്. റിക്കാര്‍ഡ് കുറിച്ചെങ്കിലും ബാഗ്ലൂരിനെതിരായ മത്സരത്തില്‍ ചെന്നൈ ഒരു റണ്‍സിനു തോറ്റു.

അവസാന ഓവറില്‍ ജയിക്കാന്‍ 26 റണ്‍സ് ആവശ്യമായിരുന്ന ചെന്നൈക്കായി ധോണിക്ക് 24 റണ്‍സ് മാത്രമാണു നേടാന്‍ കഴിഞ്ഞത്. 84 റണ്‍സ് നേടി പുറത്താകാതെനിന്ന ധോണി ഏഴു സിക്‌സറുകള്‍ പറത്തി. ഇതില്‍ ഒരു സിക്‌സര്‍ 111 മീറ്റര്‍ ദൂരെ ഗ്രാൗണ്ടിന്റെ മേല്‍ക്കൂരയിലേക്കാണു പറന്നത്.