‘വാട്‌സ് ആപ്പിലൂടെ പ്രചരിക്കുന്ന വീഡിയോയില്‍ കാണുന്ന പെണ്‍കുട്ടി ഞാനല്ല; ഇനിയും ഉപദ്രവിക്കരുത്’: സീരിയല്‍ താരം അഞ്ജു

single-img
22 April 2019

പ്രമുഖ സീരിയലില്‍ അഭിനയിക്കുന്ന യുവതാരത്തിന്റേത് എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായ അശ്ലീല വീഡിയോയില്‍ കാണുന്ന പെണ്‍കുട്ടി താനല്ലെന്ന് സീരിയല്‍ താരം അഞ്ജു. സുരഭി ലക്ഷ്മിയുടെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് നടി ഇതിനു പിന്നിലെ സത്യം തുറന്നു പറഞ്ഞ് രംഗത്തെത്തിയത്.

തന്റെ മുഖത്തോടു സാമ്യമുള്ള ഒരു കുട്ടിയുടെ അശ്ലീല വീഡിയോ രണ്ടുവര്‍ഷം മുന്‍പാണു പ്രചരിക്കുന്നതായി അറിയുന്നത്. മുഖസാദൃശ്യം കാരണം അതു തന്റെ വീഡിയോ ആണെന്ന് പലരും വിശ്വസിക്കുന്നു. ഇത്തരത്തില്‍ പല ഭാഗത്തു നിന്നും ചോദ്യങ്ങള്‍ നേരിട്ടുതുടങ്ങിയതോടെ അഞ്ജു പൊലീസില്‍ പരാതി നല്‍കി.

എന്നാല്‍ അധികൃതര്‍ ഇതുവരെ വേണ്ട നടപടി സ്വീകരിച്ചില്ലെന്നും താരം പറയുന്നു. തന്റെ ചിത്രങ്ങള്‍ ഉള്‍പ്പെടെ പങ്കുവച്ചാണ് ഈ വീഡിയോയില്‍ ഉള്ളത് താനാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്നതെന്നും അഞ്ജു പറയുന്നു. ആത്മഹത്യയ്ക്ക് വരെ ഒരുങ്ങിയ അഞ്ജുവിനൊപ്പം വീട്ടുകാരും സീരിയലിലെ അണിയറപ്രവര്‍ത്തകരും ഒരുമിച്ചുണ്ട്. ഇത്തരത്തില്‍ വീഡിയോ പ്രചരിപ്പിക്കുന്നവരെ കണ്ടെത്തണമെന്നു സുരഭിയും ആവശ്യപ്പെടുന്നു.

ഇനി എന്നെ ഉപദ്രവിക്കരുത് പ്ലീസ്,,,,,,,(അഞ്ജു )

Posted by Surabhi Lakshmi on Saturday, April 20, 2019