അധികാരത്തിലെത്തുന്നതിന് മുമ്പ് നിരവധി വാഗ്ദാനങ്ങള്‍ നല്‍കി, എന്നാല്‍ ചിലതൊന്നും നടപ്പാക്കിയിട്ടില്ല എന്ന് പറഞ്ഞ് വോട്ട് ചെയ്യാതിരിക്കുന്നത് ശരിയല്ല: ഉണ്ണി മുകുന്ദൻ

single-img
22 April 2019

താൻ വോട്ട് ചെയ്യുന്നത് നാടിന്റെ വികസനം ഉറപ്പാക്കുന്നവര്‍ക്കാണെന്നു സിനിമാതാരം ഉണ്ണി മുകുന്ദൻ. സമൂഹത്തിന് എന്താണ് വേണ്ടത് എന്ന് കണ്ടറിഞ്ഞ് ചെയ്യാന്‍ കഴിയുന്നവരാണ് അധികാരത്തില്‍ വരേണ്ടത്. എന്റെ ചിന്തകള്‍ക്ക് യോജിക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വോട്ട് കൊടുക്കാനാണ് താത്പര്യമെന്നും  അദ്ദേഹം പറഞ്ഞു.

അധികാരത്തിലെത്തുന്നതിന് മുമ്പ് നിരവധി വാഗ്ദാനങ്ങള്‍ നല്‍കി, എന്നാല്‍ ചിലതൊന്നും നടപ്പാക്കിയിട്ടില്ല എന്ന് പറഞ്ഞ് വോട്ട് ചെയ്യാതിരിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. നമ്മുടെ അവകാശം ഓരോരുത്തരും വിനിയോഗിക്കണം.

ജോലിസാധ്യതകളടക്കം ഉയര്‍ത്തി നാടിന്റെ വികസനം യാഥാര്‍ഥ്യമാക്കുകയാണ് ജനനായകന്മാര്‍ ചെയ്യേണ്ടത്. ഒറ്റപ്പാലത്താണ് എനിക്ക് വോട്ടെന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരു പോലെയുള്ള സ്ഥലങ്ങളില്‍ നോക്കിയാല്‍ ഏറ്റവും കൂടുതല്‍ ഐ.ടി. മേഖലയില്‍ ജോലിയെടുക്കുന്നത് മലയാളികളാണ്. കേരളത്തില്‍ ഇത്തരം ജോലിസാധ്യതകളും അവസരങ്ങളും കിട്ടിയാല്‍ തീര്‍ച്ചയായും അവര്‍ക്ക് ജോലിക്കായി മറ്റിടങ്ങളിലേക്ക് പോകേണ്ടി വരില്ല.