പത്തനംതിട്ടയില്‍ കെ സുരേന്ദ്രന്‍ മുന്നേറ്റമുണ്ടാക്കില്ല; മൂന്നാം സ്ഥാനത്ത് തന്നെ: സ്റ്റുഡന്റ്‌സ് സര്‍വ്വേ ബ്യൂറോ അഭിപ്രായ സര്‍വ്വേ

single-img
21 April 2019

പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വീണാ ജോര്‍ജ് മുന്നിലെത്തുമെന്ന് പത്തനംതിട്ട സ്റ്റുഡന്റ്‌സ് സര്‍വേ ബ്യൂറോയുടെ അഭിപ്രായ സര്‍വ്വേ. പത്തനംതിട്ട ആസ്ഥാനമാക്കി വ്യത്യസ്ത തലങ്ങളിലുള്ള വിദ്യാര്‍ഥികള്‍ രൂപപ്പെടുത്തിയ കൂട്ടായ്മയാണ് പത്തനംതിട്ട സ്റ്റുഡന്റ്‌സ് സര്‍വ്വേ ബ്യൂറോ.

വ്യത്യസ്ത ചിന്താഗതിക്കാരായ വിദ്യാര്‍ഥികള്‍ അടങ്ങുന്ന ബൂറോയ്ക്ക് രാഷ്ട്രീയമില്ല. മൗണ്ട് സിയോണ്‍ എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ഥിനി വിദ്യ എസ് ബേബി, അടൂര്‍ ഐഎച്ച്ആര്‍ഡി എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ഥികളായ എം മുകുന്ദന്‍, നീരജ് മോഹനന്‍, വിഘ്‌നേശ് കുമാര്‍ എന്നിവരാണ് സര്‍വ്വേ നടത്തിയത്.

മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആന്റോ ആന്റണി രണ്ടാമതും എന്‍ഡിഎയുടെ കെ സുരേന്ദ്രന്‍ മൂന്നാമതും എത്തുമെന്ന് സര്‍വ്വേ സൂചിപ്പിക്കുന്നു. തങ്ങളുടെ സര്‍വേ റിപ്പോര്‍ട്ട് ഇവര്‍ പത്തനംതിട്ട പ്രസ് ക്ലബ്ബില്‍ പരസ്യപ്പെടുത്തി.

പത്തനംതിട്ട മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലുമായി 43,000 പേരില്‍നിന്നാണ് വിവരശേഖരണം നടത്തിയത്. ഈ മാസം 14 മുതല്‍ 19 വരെയായിരുന്നു വിവരശേഖരണം. 420 വിദ്യാര്‍ഥികള്‍ സര്‍വേ നടത്തിപ്പില്‍ പങ്കാളികളായി.