ടയറിനുള്ളില്‍ രണ്ടായിരത്തിന്റെ കെട്ടുകള്‍; ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ നാലുകോടിയോളം രൂപ പിടിച്ചു

single-img
21 April 2019

രണ്ടാംഘട്ട തെരഞ്ഞെടുപ്പിന് മുമ്പായി കര്‍ണാടകയില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ കണക്കില്‍പ്പെടാത്ത 2.3 കോടിരൂപ പിടികൂടി. ബംഗളൂരുവില്‍നിന്ന് ശിവമോഗയിലേക്ക് പോകുകയായിരുന്ന കാറിന്റെ ഉള്ളിലുണ്ടായിരുന്ന ടയറില്‍ ഒളിപ്പിച്ച നിലയിലായിരുന്നു പണം കണ്ടെത്തിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവിട്ടു.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. രണ്ടായിരം രൂപാ നോട്ടിന്റെ കെട്ടുകള്‍ ചക്രത്തിനകത്ത് ഒളിപ്പിച്ചുകടത്താനായിരുന്നു ശ്രമം. അതേസമയം ബാഗല്‍കോട്ടില്‍ ഒരുകോടിയിലധികം രൂപയും വിജയപുരയില്‍ 10 ലക്ഷം രൂപയും പിടിച്ചു.