സിപിഎമ്മിന് ഭാവിയിൽ പടവലങ്ങ അടയാളത്തിൽ മത്സരിക്കേണ്ടിവരും: ടിപി സെൻകുമാർ

single-img
21 April 2019

സിപിഎമ്മിനെതിരെ രൂക്ഷവിമർശനവുമായി മുൻ ഡിജിപി ടിപി സെൻകുമാർ രംഗത്ത്.  സിപിഎമ്മിനെ വളർച്ചയുടെ നിലവാരം നോക്കിയാൽ ഈ അടുത്തകാലത്ത് തന്നെ പാർട്ടി ജനങ്ങളിൽ നിന്നും അപ്രത്യക്ഷമാകും എന്നും അദ്ദേഹം പറഞ്ഞു.  മാതൃഭൂമി ഡോട്ട് കോമിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.

സിപിഎമ്മിന്റെ വളര്‍ച്ച താഴോട്ടാണ്. ഭാവിയില്‍ അവര്‍ക്ക് പടവലങ്ങ അടയാളത്തില്‍ മത്സരിക്കേണ്ടി വരുമെന്നും ടി പി സെന്‍കുമാര്‍ പറഞ്ഞു.  ബിജെപി ജനങ്ങളോട് അടുക്കുമ്പോൾ സിപിഎം ജനങ്ങളിൽനിന്ന് അകന്നു കൊണ്ടിരിക്കുകയാണെന്നും സെൻകുമാർ വ്യക്തമാക്കി.

രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക് വരുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല. സത്യങ്ങള്‍ ഇനിയും പുറത്തുവരാനിരിക്കുന്നു. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കുമ്മനം രാജശേഖരനും കെ.സുരേന്ദ്രനും വിജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.