Kerala

ഒന്നും ചോദിച്ചിട്ടല്ല വന്നത്; ഇനി എങ്ങോട്ടും പോകുന്നില്ല: ടോം വടക്കൻ

ഒന്നും ചോദിച്ചിട്ടല്ല വന്നതെന്നു കോണ്‍ഗ്രസ്‌ വിട്ട്‌ ബിജെപിയില്‍ ചേർന്ന  ടോംവടക്കന്‍. ഇനി എങ്ങോട്ടും പോകില്ലെന്നും ആലപ്പുഴയില്‍ എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ്‌ സമ്മേളനത്തില്‍ പ്രസംഗിക്കവേ അദ്ദേഹം പറഞ്ഞു.

ജീവിതത്തിലെ 30 കൊല്ലമാണ് കോണ്‍ഗ്രസിന്‌ കൊടുത്തത്.  പ്രവര്‍ത്തകര്‍ക്ക്‌ സ്‌ഥാനമില്ലാത്ത പാര്‍ട്ടിയാണ്‌ കോണ്‍ഗ്രസ്‌. സാധാരണ പ്രവര്‍ത്തകനായാണ്‌ ബിജെപിയിലേക്കു വന്നത്‌. രാജ്യത്തിനാണ്‌ താന്‍ പ്രഥമ പരിഗണന നല്‍കുന്നതെന്നും രാഷ്‌ട്രീയം രണ്ടാമതാണെന്നും ടോം വടക്കൻ പറഞ്ഞു.

ദേശസ്‌നേഹംകൊണ്ടാണ്‌ ബിജെപിയില്‍ പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചെതന്നും അദ്ദേഹം പറഞ്ഞു. അല്ലാതെ രാഷ്‌ട്രീയ കാലാവസ്‌ഥ മാറിയതുകൊണ്ടല്ല, യുപിഎയുടെ തെരഞ്ഞെടുപ്പ്‌ വാഗ്‌ദാനമായ ന്യായ്‌ ഏറ്റവും വലിയ അന്യായമാണെന്നും വടക്കന്‍ വ്യക്തമാക്കി.